Provident Accounts For NRI's
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇനി ഇപിഎഫ് ആനുകൂല്യം ലഭിക്കും. ഡല്‍ഹിയില്‍ ദേശീയ സെമിനാറില്‍ പങ്കെടുക്കവെ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയിയാണ് ഇക്കാര്യം അറിയിച്ചത്. ഇപിഎഫിന്റെ പ്രയോജനങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനം പ്രവർത്തന സജ്ജമായെന്നും അദ്ദേഹം അറിയിച്ചു. ഏതു രാജ്യത്താണോ ജോലി ചെയ്യുന്നത് ആ രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയിൽനിന്നുമാറി സ്വന്തം രാജ്യത്തിന്റെ പദ്ധതിയിൽ പങ്കുചേരാനുള്ള സൗകര്യമാണ് പുതിയ സ്കീം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ 18 രാജ്യങ്ങളുമായി കരാറായി. നിലവിൽ ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, റിപ്പബ്ലിക് ഓഫ് കൊറിയ, ഗ്രാൻഡ് ഡച്ചി ഓഫ് ലക്സംബർഗ്, നെതർലൻഡ്സ്, ഹംഗറി, ഫിൻലൻഡ്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്, നോർവെ, ഓസ്ട്രിയ, കാനഡ, ഓസ്ട്രേലിയ കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുമായാണ് സാമൂഹിക സുരക്ഷാ കരാർ ഉണ്ടാക്കിയിരിക്കുന്നത്.